പീച്ചി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; മഹാരാജാസ് കോളജ് എസ്എഫ്ഐ സെക്രട്ടറി

കൂട്ടുകാർക്കൊപ്പം പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിൽ (കെഎഫ്ആർഐ) ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു.

author-image
Vishnupriya
Updated On
New Update
muhammad

മുഹമ്മദ് യഹിയ

തൃശൂർ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പീച്ചി ഡാമിൻറെ റിസർവോയറിലാണ് യുവാവിനെ കാണാതായത്. മലപ്പുറം സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് യഹിയ ആണ് മരിച്ചത്. 

കൂട്ടുകാർക്കൊപ്പം പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിൽ (കെഎഫ്ആർഐ) ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. മഹാരാജാസിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ടു റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

maharajas college peechi dam