അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

സംഭവത്തില്‍ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.കഴിഞ്ഞ വെളളിയാഴ്ചയാണ് കുട്ടിയുടെ കാലില്‍ അധ്യാപികയുടെ കാറിടിച്ചത്.

author-image
Sneha SB
New Update
PROTEST

മലപ്പുറം : സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് അധ്യാപികയുടെ കാര്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഇടിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.മലപ്പുറം എംഎസി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.കഴിഞ്ഞ വെളളിയാഴ്ചയാണ് കുട്ടിയുടെ കാലില്‍ അധ്യാപികയുടെ കാറിടിച്ചത്.കുട്ടിയുടെ കാലിന്റെ മൂന്നിടങ്ങളില്‍ പൊട്ടിയിട്ടുണ്ട്.എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതും വൈകിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കേസ് കൊടുക്കരുതെന്നും അധ്യാപിക ആവശ്യപ്പെട്ടു.വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എംഎസ്പി സ്‌കൂള്‍ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രതികരണമൊന്നും നല്‍കിയിട്ടില്ല.

 

injury protest