കോഴിക്കോട് : കൂട്ടുകാരോട് സംസാരിക്കുന്നതിനിടയില്‍ പിണങ്ങിപ്പോയി ടിപ്പര്‍ ലോറിക്ക് മുന്നിലേക്ക് എടുത്ത് ചാടി വിദ്യാര്‍ഥി.ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു.കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്നു ഇതിനിടയിലാണ് ഒരു വിദ്യാര്‍ഥി പിണങ്ങി പോയി വാഹനത്തിന് മുന്നിലേക്ക് ചാടിയത്.ഇന്നലെ വൈകിട്ട് 5:30 ഓടെയാണ് സംഭവം.കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയും സംസാരിക്കുകയും ചെയ്തതിനുശേഷം റോഡിലേക്ക് നടന്നു നീങ്ങുന്നതും ലോറി വരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി.
ടിപ്പറിന് മുന്നിലേക്ക് ചാടി ; ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു
കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്നു ഇതിനിടയിലാണ് ഒരു വിദ്യാര്‍ഥി പിണങ്ങി പോയി വാഹനത്തിന് മുന്നിലേക്ക് ചാടിയത്.
New Update