കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു.

author-image
Vishnupriya
New Update
cs
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷംവീട്ടിൽ തോമസ്-പ്രിന്‍സി ദമ്പതികളുടെ മകന്‍ ജിയോ തോമസ് (10) ആണ് മരിച്ചത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ് പള്ളിപ്പുരയിടം ജോസ്-ഷൈനി ദമ്പതികളുടെ മകന്‍ ആഷ്ലിന്‍ ജോസി(15)നായി തിരച്ചില്‍ തുടരുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ച് മണിയോടെ ജിയോ തോമസിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അഞ്ചുതെങ്ങ് സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിയോ തോമസ്. കാണാതായ അഷ്ലിൻ ജോസിനായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

anchutheng drowning