/kalakaumudi/media/media_files/2024/10/31/yLL0F8vtqk382ynMIynu.jpg)
കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ആണ് മരിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ്. ഫെബിന്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയാണ് പ്രതി ആക്രമിച്ചത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.