കൊല്ലം പൂയപ്പിള്ളിയിൽ നിന്നും കാണാതായ വിദ്യാർത്ഥികൾ ശാസ്താംകോട്ട കായലിൽ മരിച്ച നിലയിൽ

പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീൻഷാ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
students missing from kollam pooyapilly found died in dead sasthamkotta river

കൊല്ലം പൂയപ്പിള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ  ശാസ്താംകോട്ട കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പിള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ  ശാസ്താംകോട്ട കായലിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീൻഷാ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച മുതലാണ് സ്‌കൂളിൽ പോയ ദേവനന്ദയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് ഷെബിൻഷായെയും കാണാതായതായി വിവരം അറിയുന്നത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ന് ശാസ്താംകോട്ട തടാകത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി മൃതദേഹങ്ങൾ കരക്കെത്തിച്ചു.വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.



kollam death students missing sasthamkotta river