സുഭദ്ര വധക്കേസ്: മാത്യൂസും ശര്‍മിളയും പിടിയില്‍

 പ്രതികളായ ശര്‍മിളയെയും മാത്യൂസിനെയും മണിപ്പാലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.

author-image
Prana
New Update
subhadra murder
Listen to this article
0.75x1x1.5x
00:00/ 00:00

കലവൂര്‍ സുഭദ്ര കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.  പ്രതികളായ ശര്‍മിളയെയും മാത്യൂസിനെയും മണിപ്പാലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.പ്രതികളുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് വിവരം.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനടുത്ത് കരിത്തല റോഡ് 'ശിവകൃപ'യില്‍ സുഭദ്രയുടെ (73) മൃതദേഹമാണു ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്.
ഈ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിളയും കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു.

accused arrested Subhadra murder