മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ്ചന്ദ്രനെ കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയിൽ പരിഗണിച്ചു

ജീവിതത്തിലേക്ക് അവിശ്വസനീയമായ വിധത്തിൽ തിരികെയെത്തിയ സുഭാഷ് ത്രികോണ മത്സരത്തിൽ, കന്നി അങ്കത്തിൽ അവിശ്വസനീയമായ വിജയം കോൺഗ്രസിന്  സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.

author-image
Devina
New Update
subhash chandran

കൊച്ചി: യഥാർഥ 'മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷ് ചന്ദ്രൻ ഏലൂർ നഗരസഭയിലെ 27-ാം വാർഡിൽ  (മാടപ്പാട്ട്)കോൺഗ്രസ്  സ്ഥാനാർഥിയായി  മത്സരിക്കുന്നു .

 2006 സെപ്റ്റംബറിൽ മഞ്ഞുമ്മലിൽനിന്നു കൊടൈക്കനാലിലേക്കു ടൂർപോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്.

ഗുണ പോയിന്റിൽ 600 അടി യോളം താഴ്ചയുള്ള കൊക്കയിൽ വീണ സുഭാഷ് 87 അടിയോളം താഴ്ചയിൽ തങ്ങിനിൽ ക്കുകയായിരുന്നു.

അതിസാഹസികമായി കൊക്കയിൽ ഇറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതു കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടൻ) ആണ്.

ഇവരുടെ അതിജീവന അനുഭവമാണ് 2024ൽ സംവിധായകൻ ചിദംബരംചെയ്ത  മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമയിൽ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും സിജുവിന്റേതു സൗബിനുമാണ് അവതരിപ്പിച്ചത്.

ജീവിതത്തിലേക്ക് അവിശ്വസനീയമായ വിധത്തിൽ തിരികെയെത്തിയ സുഭാഷ് ത്രികോണ മത്സരത്തിൽ, കന്നി അങ്കത്തിൽ അവിശ്വസനീയമായ വിജയം കോൺഗ്രസിന്  സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.