ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും എല്ലാ സമ്പ്രദായത്തിനും അതിന്റേതായ ശുദ്ധി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി അതിനു കോട്ടം വരത്തരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സിനിമകള്‍ ഇനിയും ചെയ്യുമെന്നും അനുവാദം ചോദിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. മറ്റ് കുറെ സിനിമകള്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റി വെച്ചതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇനി ഇതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നെങ്കില്‍ താന്‍ രക്ഷപ്പെട്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചരിത്രം എഴുതിയ തൃശൂര്‍കാര്‍ക്ക് നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ട് വഴങ്ങേണ്ടിവന്നതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് തന്റെ പാഷന്‍ ആണ്. അതില്ലെങ്കില്‍ താന്‍ ചത്തു പോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നു: സുരേഷ് ഗോപി
സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും എല്ലാ സമ്പ്രദായത്തിനും അതിന്റേതായ ശുദ്ധി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
New Update
00:00
/ 00:00