/kalakaumudi/media/media_files/2025/12/27/sudhaaaaaaaaaaaaaaaaaaaaaa-2025-12-27-14-11-37.jpg)
ശബരിമല: ശബരിമലയില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കുന്ന മെസ് നടത്തിപ്പ് കരാര്‍ ആദ്യമായി ഏറ്റെടുക്കുന്ന വനിതാസംരംഭക ആയി കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠം .
മത്സര ടെന്‍ഡറിലൂടെ ആണ് കരാര്‍ സ്വന്തമാക്കിയത്.
സന്നിധാനത്ത് മാത്രം ദിവസവും അയ്യായിരത്തോളം പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കണം.
കൂടാതെ, പമ്പയില്‍ രണ്ടായിരത്തോളംപേര്‍ക്കും നിലയ്ക്കലില്‍ 1500 പേര്‍ക്കും ഭക്ഷണം നല്‍കുന്നതും സുധയുടെ ഉത്തരവാദിത്തമാണ്.
സാധനങ്ങള്‍ എത്തിക്കുന്നതിനും പാചകത്തിനും നൂറോളം ജീവനക്കാര്‍ക്കൊപ്പം നേതൃത്വം നല്‍കി 24 മണിക്കൂറും സന്നിധാനത്തെ ദേവസ്വം മെസില്‍ സുധയുമുണ്ട്.
മണ്ഡലകാലം തുടങ്ങിയപ്പോള്‍ ഇവിടെയെത്തിയ സുധ ഇനി മകരവിളക്ക് കഴിഞ്ഞശേഷമേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ.
വീട്ടമ്മയായ സുധ 2006-ലാണ് കുടുംബശ്രീയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണം നല്‍കുന്ന കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നത്.
പിന്നീട് അത് കൂടുതല്‍ വിപുലമാക്കി.
വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
'ക്വാളിറ്റി' എന്ന പേരില്‍ കാറ്ററിങ് വിപുലീകരിച്ചതോടെ കൂടുതല്‍ വലിയ പരിപാടികളില്‍ ഭക്ഷണം നല്‍കാന്‍ സുധയ്ക്ക് കഴിഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
