തൃശൂരിൽ കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ശ്രമം

വടക്കാഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കിയത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ

author-image
Vineeth Sudhakar
New Update
91d0e14b-cd39-4b32-a816-f30dc25ae1da

തൃശൂർ: വടക്കാഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കിയത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ. ഇന്നലെ രാത്രി എട്ട് മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് താഴെ തടിച്ചുകൂടിയ നാട്ടുകാർക്ക് നേരെ കല്ലെറിയുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരം അറീച്ചതോടെ അഗ്നിരക്ഷാസേനയും പോലീസും എത്തി .തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഇവർ ചേർന്ന്  നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാവിനെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനി സാധിച്ചത്.തുടർന്ന് യുവാവിനെ  അനുനയിപ്പിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.പിന്നീട് യുവാവിനെ അടുത്തുള്ള  ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.