അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലെ ടവറിന് മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; താഴെയിറക്കി പോലീസ്

തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പോലീസ് അറിയിച്ചു.

author-image
Vishnupriya
New Update
suicide

വൈദ്യുതി ടവറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാഭീഷണി

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി:  അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. പ്രദേശത്ത് അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പോലീസും അഗ്നിരക്ഷാസേനയും അനുനയിപ്പിച്ച് താഴെയിറക്കി.

തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പോലീസ് അറിയിച്ചു. ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

suicide attempt ankamali railway station