/kalakaumudi/media/media_files/2025/07/03/suicide-mumbay-2025-07-03-12-39-39.png)
കല്ലേക്കാട് (പാലക്കാട്): പ്ലസ് വൺ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷിനെയാണ് (16) ബുധനാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷ്-ശ്രീജ ദമ്പതികളുടെ മകളാണ്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൾ മരിച്ചത് സീനിയർ വിദ്യാർഥികളുടെ റാഗിങ് മൂലമാണെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സീനിയർ വിദ്യാർഥികൾ മകളെ മർദിക്കാൻ ശ്രമിച്ചെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും പിതാവ് പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് ലൈനിലും പൊലീസിലും കുടുംബം പരാതി നൽകി.അതേസമയം, പിതാവിന്‍റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.
റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയോ കുടുംബമോ പരാതി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
