/kalakaumudi/media/media_files/2026/01/23/b60ddfe2-8410-4581-95b8-f27f931937fe-2026-01-23-10-32-24.jpeg)
കോ​ഴ​ഞ്ചേ​രി: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ള്ളി​യൂ​ര്‍ മു​റ്റ​ത്തി​ലേ​ത്ത് അ​നി​ലി​ന്‍റെ മ​ക​ന്‍ ആ​രോ​മ​ലി​നെ​യാ​ണ് (17) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.
ത​ടി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ ആ​രോ​മ​ലി​ന്‍റെ ബാ​ഗി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച സ്​കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ര്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ച്ഛ​നെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​മ​ലി​നെ പി​ന്നീ​ടാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. നിലവിൽ കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ത്മ​ഹ​ത്യ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നീ​ക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
