മലപ്പുറം: 18കാരി തൂങ്ങി മരിച്ച ശേഷം സുഹ്യത്തായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 3നു ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെ മകൾ ഷൈമ സിനിവറിനെ(18) കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് അയൽവാസിയായ കാരക്കുന്ന് നിവാസി ഷജീർ(19) കൈ ഞെരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
തുടർന്നു സജീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികത്സ കഴിഞ്ഞു വീട്ടിൽ എത്തിയ ഷജീർ ശൗചാലയം വ്യത്തിയാക്കുന്ന ദ്രാവകം കുടിച്ചു വീണ്ടും മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ആകുകയിരുന്നു. പിന്നീട് അവിടെ നിന്ന് ആരും കാണാതെ കടന്നു കളയുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മലപ്പുറം എടവണ്ണ പുകമറയിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച ഷൈമയും ഷജീറും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഷൈമയുടെ സമ്മതമില്ലാതെ നിക്കാഹ് നടത്തിയതിൽ മനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ഷൈമയുടെ പിതാവ് മരിച്ച ശേഷം പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നുത്.
ജനുവരി അവസാനം ആയിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാര പ്രകാരം വിവാഹം നടത്തിയെങ്കിലും ഷൈമായെ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല.
നിക്കാഹിനു പെൺകുട്ടിയ്ക്ക് സമ്മതമായിരുന്നില്ലെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
കാരക്കുന്ന് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് +2 പഠനത്തിന് ശേഷം പിഎസ് സി പരീക്ഷയ്ക്കു പരിശീലനത്തിലായിരുന്നു ഷൈമ.