/kalakaumudi/media/media_files/tfEuLv9u4iMmKyO7UzJq.jpg)
കൊച്ചി: പെരുമ്പാവൂരിൽ വ്യാപാര സ്ഥാപനത്തിലെ മാനേജരുടെ ആത്മഹത്യ ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക പീഡനത്തിൽ മനംനൊന്തെന്ന് പരാതി. എ.എം റോഡിൽ പെറ്റൽസ് കളക്ഷനിലെ മാനേജർ കോഴിക്കോട് സ്വദേശി സജിത്കുമാറി(41) നെയാണ് കടയുടെ മുകളിലത്തെ ഷെഡിൽ വ്യാഴാഴ്ച തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്തരയോടെ കടയിൽ പരിശോധനയ്ക്കെത്തിയ ജി.എസ്.ടി. ഉദ്യോഗസ്ഥർ ജീവനക്കാരുടേയും കസ്റ്റമേഴ്‌സിന്റേയും മുന്നിൽ വച്ച് സജിത്കുമാറിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ആഹാരം കഴിക്കാൻ പോലും അനുവദിക്കാതെ രാത്രി 2 മണി വരെ ചോദ്യം ചെയ്തതായും കടയിലെ ജീവനക്കാർ പറയുന്നു. വ്യാഴാഴ്ച രാവിലെ വളരെ വിഷമത്തോടെയാണ് ഇദ്ദേഹം കടയിൽ ഇരുന്നത്. പിന്നീട് മുകളിലത്തെ ഹാളിലേക്കു പോയ സജിത്തിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്.