ടിവി റിമോർട്ടിനായി അമ്മയുമായി തർക്കം: ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

അമ്മ ടിവിയുടെ റിമോർട്ട് മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴയിൽ അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. ടിവിയുടെ റിമോർട്ട് നൽകാത്തതിനെ തുടർന്നാണിത്.  കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്. ടിവിയുടെ റിമോർട്ടിനെ ചൊല്ലിയുളള തർക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

അമ്മ ടിവിയുടെ റിമോർട്ട് മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു.  മുറിക്കുള്ളിലെ ജനൽ കമ്പിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. 

suiside Alappuzha News