സുൽതാൻ ബത്തേരി കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം ന് ഉജ്ജ്വല വിജയം

സുൽത്താൻബത്തേരി കാർഷിക വികസന ബാങ്കിൽ സിപിഎം ന് ഉജ്ജ്വല വിജയം

author-image
Sidhiq
New Update
bielection
Listen to this article
0.75x1x1.5x
00:00/ 00:00

സുൽത്താൻബത്തേരി: ഇന്നു നടന്ന സുൽത്താൻബത്തേരി പ്രാഥമിക കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സി പി എം പാനലിന് ഉജ്ജ്വല വിജയം. തുടർച്ചയായി രണ്ടാം തവണയാണ് സിപിഎം പാനൽ വിജയിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൻ്റെ പ്രതീതി നിലനിന്ന തിരഞ്ഞെടുപ്പിൽ 1700 ലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബാങ്ക് പ്രസിഡണ്ടായി വി വി ബേബിയും, വൈസ് പ്രസിഡണ്ടായി എം.എസ് സുരേഷ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. 2018 വരെ യുഡി എഫ് ഭരിച്ച ബാങ്കാണിത്. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി വി ബേബി ജില്ലയിലെ മുതിർന്ന സി പി എം നേതാവും, ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ്. സിഐടിയു ജില്ലാ സെക്രട്ടറിയാണ്. വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം എസ് സുരേഷ് ബാബു സി പി എം പുൽപ്പള്ളി ഏരിയെ സെക്രട്ടറിയും, ജില്ലാ കമ്മിറ്റിയംഗവുമാണ്. കനത്ത പോലിസ് സന്നാഹത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

wayanad