സമ്മർ ബംപർ; ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്, ഭാഗ്യം പയ്യന്നൂരിൽ വിറ്റ ടിക്കറ്റിന്

33.5 ലക്ഷം ടിക്കറ്റുകൾ ഇക്കുറി വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികം വിറ്റു പോയി.

author-image
Rajesh T L
New Update
summer bumber

kerala summer bumper

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവന്തപുരം: സമ്മർ ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിന്, പത്തു കോടി രൂപയാണ് ഒന്നാം സമ്മാനം. പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ  SA 177547 എന്ന ടിക്കറ്റിനാണ്.തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 2ന് ആണ് നറുക്കെടുപ്പ് നടന്നത്.

 33.5 ലക്ഷം ടിക്കറ്റുകൾ ഇക്കുറി വിറ്റുപോയിരുന്നു.  36 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികം വിറ്റു പോയി. 250 രൂപയാണ്  ടിക്കറ്റ് വില.

12 കോടി രൂപ ഒന്നാം സമ്മാനമായി  നൽകുന്ന വിഷു ബംപർ ടിക്കറ്റ് നാളെ പുറത്തിറക്കും. മേയ് 29നായിരിക്കും നറുക്കെടുപ്പ്. ടിക്കറ്റിന്റെ വില 300 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്ക്.

lottery vishu bumber summer bumper