/kalakaumudi/media/media_files/2025/04/02/hAK03sBvbSrxJfWZnwmO.jpg)
പാലക്കാട്: സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. SG 513715 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ കിംഗ് സ്റ്റാര്‍ എന്ന ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. എസ് സുരേഷ് ആണ് ഏജന്റ്.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെ ടിക്കറ്റും പാലക്കാട് ആണ് വിറ്റുപോയിരിക്കുന്നത്. എന്‍ ആറുചാമി എന്നയാളാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. SB 265947 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.