സൂര്യാഘാതം: പാലക്കാട് യുവാവ് കുഴഞ്ഞുവീണു മരിച്ചു

അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

author-image
Vishnupriya
Updated On
New Update
palakkad sun

ശബരീഷ്

മണ്ണാർക്കാട് (പാലക്കാട്): യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

palakkad sunburn