കെട്ടിടനിര്‍മാണത്തിനിടെ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

ചുടു കാരണം തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്.  എന്നാൽ അതികഠിനമായ ചൂടുമൂലം കാരണം ഫ്രാന്‍സിസ് പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
fransis

ഫ്രാന്‍സിസ്

തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ ജോലി ചെയ്യുന്നതിനിടയിൽ ആണ് കുഴഞ്ഞു വീണത്.

ചുടു കാരണം തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്.  എന്നാൽ അതികഠിനമായ ചൂടുമൂലം കാരണം ഫ്രാന്‍സിസ് പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

sunburn parassala