സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം

author-image
Rajesh T L
New Update
high-temperature

പ്രതീകാത്മക ചിത്രം

കണ്ണൂർ/ പാലക്കാട്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. 

കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു. കനാലിൽ വീണു കിടക്കുന്ന നിലയിൽ ഇന്നലെയാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.

palakkad kannur sun burn