മലപ്പുറത്ത് മധ്യവയസ്കന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ

ശരീരത്തെ ചൊറിച്ചിൽ അനുഭവപ്പെട്ട ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്

author-image
Vishnupriya
Updated On
New Update
sunburn

മധ്യവയസ്കന് സൂര്യാഘാതമേറ്റ നിലയിൽ

കൊളത്തൂർ (മലപ്പുറം) :  ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് ഇരുതോളിലും പൊള്ളലേറ്റത്. 

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ശരീരത്തെ ചൊറിച്ചിൽ അനുഭവപ്പെട്ട ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്. വൈദ്യ പരിശോധനയിൽ സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞു.

malappuram sunburn