മോഹന്‍ലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

കൊച്ചിയില്‍ നിന്ന് മൃതദേഹം പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി

author-image
Biju
New Update
lalu 3

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മുടവന്‍മുകളിലെ വീട്ടുവളപ്പില്‍ നടക്കും. കൊച്ചിയില്‍ നിന്ന് മൃതദേഹം പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി. ഇന്നലെ ഉച്ചയോടെയാണ് മോഹന്‍ലാലിന്റെ അമ്മ മരിക്കുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. 

അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹന്‍ലാലിനെ പലയാവര്‍ത്തി മലയാളികള്‍ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനം അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്ന് വലിയ രീതിയില്‍ വൈറലാകുകയും ചെയ്തിരുന്നു.