അന്ധവിശ്വാസം: സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാന്‍

അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാന്‍ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്‌സഭയില്‍ അവതരണ അനുമതി തേടി. സംസ്ഥാന കോണ്‍ഗ്രസിലെ കൂടോത്രം വിവാദത്തിനിടെയാണ് ബില്ലുമായി ബെന്നി ബെഹനാന്‍ എംപി രംഗത്തെത്തിയത്.

author-image
Prana
New Update
benny behanan
Listen to this article
0.75x1x1.5x
00:00/ 00:00

അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാന്‍ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്‌സഭയില്‍ അവതരണ അനുമതി തേടി. സംസ്ഥാന കോണ്‍ഗ്രസിലെ കൂടോത്രം വിവാദത്തിനിടെയാണ് ബില്ലുമായി ബെന്നി ബെഹനാന്‍ എംപി രംഗത്തെത്തിയത്.യുക്തി സഹമായ ചിന്തയും യുക്തി സഹമായ ചിന്തയുടെ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുക, അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നിയമനിര്‍മ്മാണം നടത്തുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യം. കൂടാതെ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബില്ലും ബെന്നി ബഹനാന്‍ എംപി പാര്‍ലമെന്റന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു.
സമൂഹത്തില്‍ അമിത രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുക്തിസഹമായ ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യുക്തിയും ബൗദ്ധിക വ്യവഹാരവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ബെന്നി ബഹനാന്‍ എംപി രണ്ടാമതായി അവതരിപ്പിച്ച യുക്തിചിന്ത പ്രോത്സാഹന ബില്‍ ലക്ഷ്യമിടുന്നത്.ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബില്‍ പരാമര്‍ശിക്കുന്നത് രോഗം തിരിച്ചറിയാന്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതര്‍ക്കുള്ള പ്രാഥമിക ഇടപെടല്‍, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ബാധിതരുടെ കുടുംബങ്ങള്‍ക്കും സംരക്ഷിതര്‍ക്കും വേണ്ടിയുള്ള സഹായ പദ്ധതികള്‍, ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്.

Loksabha congress politics