ക്രിസ്മസ്- പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ; 82 കോടി രൂപ വിറ്റുവരവ്

ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുൾപ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവ്.പ്രത്യേക ഫെയറുകളിൽ മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി

author-image
Devina
New Update
supplyco

കൊച്ചി: ക്രിസ്മസ്- പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.

 ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുൾപ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവ്.

 ക്രിസ്മസ് ദിനം അവധിയായിരുന്നു. പെട്രോൾ പമ്പുകളിലെയും റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിറ്റുവരവാണിത്.

തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, എറണാകുളം മറൈൻഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലായിരുന്നു പ്രത്യേക ഫെയറുകൾ.

ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനംവരെ വിലക്കുറവിലായിരുന്നു വിൽപ്പന.

പ്രത്യേക ഫെയറുകളിൽ മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.

 40.94 ലക്ഷം രൂപയുടെ സബ്‌സിഡി ഇനങ്ങളും 33.06 ലക്ഷം രൂപയുടെ സബ്‌സിഡിയിതര ഇനങ്ങളും വിറ്റുപോയി.

 തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഫെയറിൽ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്.

 16.19 ലക്ഷം രൂപയുടെ സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെയാണിത്.

 അവശ്യസാധനങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും സപ്ലൈകോയ്ക്ക് കഴിഞ്ഞു.