/kalakaumudi/media/media_files/2025/09/22/pinarayi-2025-09-22-21-37-47.jpg)
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തില്‍ കന്യാസ്ത്രീക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന ഡിജിപിക്കാണ് പരാതി നല്‍കിയത്.
വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കിലൂടെ നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ആണ് പരാതി നല്‍കിയത്.
തദ്ദേശ തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതി അഭിഭാഷകന്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
