ഡോ വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹ‍ർജി തള്ളി സുപ്രീം കോടതി

പ്രതിയുടെ വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി,ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി.

author-image
Greeshma Rakesh
New Update
dr vandana murder case

dr vandana das murder case

Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: ഡോ വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹ‍‍‍ർജി തള്ളി സുപ്രീം കോടതി.പ്രതിയുടെ വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി,ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി.വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. 

അതെസമയം ആക്രമണമുണ്ടായി കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിടുതൽ ഹ‍ർജി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂർ, അശ്വതി എംകെ എന്നിവരാണ് ഹാജരായത്.



Supreme Court Murder Case dr vandana das murder case