/kalakaumudi/media/media_files/2026/02/12/sndp-2026-02-12-11-24-17.jpg)
ന്യൂഡല്‍ഹി : എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു.
എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി. യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ വിധി റദ്ദാക്കികൊണ്ട് എസ്എന്‍ഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമോ കേരള നോണ്‍ ട്രേഡിങ് കമ്പനി നിയമമോ എന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
ഇതിനെതിരേ വി.വിജയകുമാര്‍ അടക്കം രണ്ടുപേരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അഭിഭാഷകന്‍ ജെയിംസ് പി തോമസ് ആണ് അപ്പീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഇതിനിടെ കേസില്‍ തടസഹര്‍ജിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചു.
തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ് പറയരുതെന്ന് എന്നാണ് തടസ്സഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ റോയ് എബ്രഹാം ആണ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
