ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്

കേരളാ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്.

author-image
Prana
New Update
arif
Listen to this article
0.75x1x1.5x
00:00/ 00:00

കേരളാ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്.
രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയില്‍ കേരളം വാദിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണന്‍ എം എല്‍ എയുമാണ് ഹര്‍ജിക്കാര്‍.
സമാനമായ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.

kerala government supreme court of india arif mohammad khan