ടി പി വധക്കേസ് ഒരു കൊലപാതകക്കേസ് ആയതുകൊണ്ടുതന്നെ പെട്ടെന്ന് ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി

പ്രതികൾക്ക് ജാമ്യം നൽകിയാൽ അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും എന്ന് ചൂണ്ടിക്കാട്ടിയാണ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എം എൽ എ കൂടിയായ കെ കെ രമ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത് .

author-image
Devina
New Update
tp chandrasekaran

ദില്ലി :ടി പി ചന്ദ്രശേഖരൻ വധക്കേസ് ഒരു കൊലപാതകക്കേസ് ആയതുകൊണ്ടുതന്നെ പെട്ടെന്ന് ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി .

പ്രതിയായ ജ്യോതിബാബു ആരോഗ്യകാരണങ്ങൾ ചൂണ്ടി കാട്ടി സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് .

കേസുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ രേഖകളും കോടതി ആവശ്യപ്പെട്ടു ,രേഖകൾ ലഭിക്കുന്നതുവരെയുള്ള ഇടക്കാലജാമ്യം നൽകണമെന്ന ആവിശ്യവും കോടതി അംഗീകരിക്കാൻ തയ്യാറായില്ല .

പ്രതികൾക്ക് ജാമ്യം നൽകിയാൽ അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും എന്ന് ചൂണ്ടിക്കാട്ടിയാണ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എം എൽ എ കൂടിയായ കെ കെ രമ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത് .