/kalakaumudi/media/media_files/2025/07/29/sur-2025-07-29-14-49-18.jpg)
കൊച്ചി: നടന്‍ പ്രിഥ്വിരാജിന്റെ ഭാര്യയും മാദ്ധ്യമപ്രവര്‍ത്തകയുമായിരുന്ന സുപ്രിയ മേനോനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം ചൊരിയാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. ആദ്യമൊന്നും പ്രതികരിക്കാതിരുന്ന സുപ്രിയ ഇപ്പോള്‍ അധിക്ഷേപിക്കുന്ന ആളുടെ ഐഡി അടക്കം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്.ക്രിസ്റ്റീന എല്‍ദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം ചൊരിയുന്നതെന്ന് സുപ്രിയ കുറിച്ചു.
ഇവര്‍ നിരന്തരം തനിക്കെതിരെ അധിക്ഷേപ കമന്റുകള്‍ ഇടാറുണ്ടെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് തന്റെ സ്ഥിരം പരിപാടിയെന്നും സുപ്രിയ പറയുന്നു. ഇവരുടെ മുഖം വെളിപ്പെടുത്താത്തതും ഇതുവരെ പരാതിയുമായി പോകാത്തതും ഇവര്‍ക്കൊരു ചെറിയ മകനുള്ളതുകൊണ്ടാണ്. ഫില്‍റ്റര്‍ ഇട്ടിരിക്കുന്ന ഈ മുഖംപോലും ഇവരുടെ ഉള്ളിലെ വെറുപ്പ് മറയ്ക്കാന്‍ പര്യാപ്തമല്ല എന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ക്രിസ്റ്റിന എന്ന വ്യക്തിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് സുപ്രിയ മേനോന്‍ കുറിച്ചു. മുന്‍പ് തനിക്കെതിരെ സൈബര്‍ ബുള്ളിയിങ് നടത്തിയി മരിച്ചു പോയ അച്ഛനെക്കുറിച്ച് വരെ മോശം കമന്റുകള്‍ ചെയ്ത സ്ത്രീയെ കണ്ടെത്തി എന്ന് സുപ്രിയ മേനോന്‍ വെളിപ്പടുത്തിയിരുന്നു.
''ഇത് ക്രിസ്റ്റിന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിളെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ നിരന്തരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു, പക്ഷേ അവര്‍ക്ക് ഒരു ചെറിയ മകനുള്ളതിനാല്‍ പ്രതികരിക്കേണ്ട എന്നുകരുതി വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ഫില്‍ട്ടര്‍ പോലും 2018 മുതല്‍ അവര്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാന്‍ പര്യാപ്തമല്ല.'' സുപ്രിയ മേനോന്‍ കുറിച്ചു. മരിച്ചു പോയ അച്ഛനെക്കുറിച്ചും മോശമായ കമന്റ് ഇട്ടു, അവളൊരു നഴ്‌സ്: സുപ്രിയ വെളിപ്പെടുത്തുന്നു.
''നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ ഫേക്ക് ഐഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി ഞാനത് കാര്യമാക്കാതെ വിട്ടതാണ്. എങ്കിലും ഒടുവില്‍ ഞാന്‍ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിര്‍ന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവളൊരു നഴ്‌സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവള്‍ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്യണോ അതോ അവരെ പൊതുവിടത്തില്‍ കൊണ്ടുവരണോ?''സുപ്രിയ അന്ന് കുറിച്ച വാക്കുകള്‍.