സൂറത്ത് കേരള കലാസമിതി ജൂബിലി പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2026 ജനുവരി 3 ന് വൈകീട്ട് സൂറത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും

author-image
Honey V G
New Update
ndndnndn

സൂറത്ത് :കഴിഞ്ഞ അര നൂറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് കേരള കലാസമിതിയുടെ ജൂബിലി പ്രതിഭാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.

അടൂർ ഗോപാലകൃഷ്ണന് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രതിഭ പുരസ്‌കാരവും പായിപ്ര രാധാകൃഷ്ണൻ സാഹിത്യ പ്രതിഭ പുരസ്‌കാരവും നേടി.

hsnsnnsn

ജോണി ലൂക്കോസ് മാധ്യമ പ്രതിഭ പുരസ്‌കാരവും ജയരാജ് വാര്യറിന് ഏകാഭിനയ പ്രതിഭ പുരസ്‌കാരവും ലഭിച്ചു. 

ndndndn

അതേസമയം വയലാർ ശരത്ചന്ദ്ര വർമ്മക്ക് ഗാന പ്രതിഭ പുരസ്‌കാരവും മദനന് ചിത്രകലാ പ്രതിഭ പുരസ്‌കാരവും നേടി. 

സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് 50000/- രൂപയും മറ്റു പ്രതിഭാ പുരസ്കാരങ്ങൾക്ക് 25000/- രൂപ വീതവും ക്യാഷ് അവാർഡും പ്രശംസാ പത്രവും ശില്പവും പുരസ്‌ക്കാരമായി നൽകും.

വൈശാഖൻ,സിപ്പി പള്ളിപ്പുറം,സുരേഷ്.പി.നായർ (പ്രസിഡന്റ് കേരള കലാ സമിതി) എന്നിവരടങ്ങുന്ന സമിതിയാണ് അവസാന ഘട്ട വിധി നിർണ്ണയം നിർവ്വഹിച്ചത്.

2026 ജനുവരി 3 ന് വൈകീട്ട് സൂറത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.