തന്നെ തുണച്ചത് സ്ത്രീപക്ഷ വോട്ടുകൾ: സുരേഷ് ​ഗോപി

ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടിയെന്നും, എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തുവെന്നും താരം കൂട്ടിചേർത്തു. ക്രിസ്ത്യൻ മുസ്‌ലിം സ്ത്രീ വോട്ടർമാരും ഒപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു

author-image
Anagha Rajeev
New Update
suresh gopi
Listen to this article
0.75x1x1.5x
00:00/ 00:00

ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച് ഭൂരിപക്ഷത്തോടെയാണ് ഇത്തവണ സുരേഷ് ​ഗോപി ജയിച്ചത്.  ഇത്തവണ തന്നെ തുണച്ചതിൽ ഭൂരിഭാ​ഗവും സ്ത്രീപക്ഷ വോട്ടർമരാണെന്ന് സുരേഷ് ​ഗോപി. തൃശൂരിലെ ജനങ്ങൾക്ക് 2019 ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായിരുന്നു. എന്നാൽ താൻ വികസനം കൊണ്ട് വരുമെന്ന് ജനം ഇന്ന് വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ രാഷ്ട്രീയ വിശ്വാസത്തിൽ അധിഷ്ടിതമായ വോട്ട് രീതി മാറ്റണമെന്ന് ജനങ്ങൾ ചിന്തിച്ചുവെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.  

ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടിയെന്നും, എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തുവെന്നും താരം കൂട്ടിചേർത്തു. ക്രിസ്ത്യൻ മുസ്‌ലിം സ്ത്രീ വോട്ടർമാരും ഒപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലിൻറെ  പേരിൽ അണികളെ വേദനിപ്പിക്കല്ലേയെന്നാണ് മറ്റ് പാർട്ടികളോട് സുരേഷ് ​ഗോപി അഭ്യാർത്ഥച്ചു. 

മന്ത്രിയാക്കുമോയെന്ന ചോദ്യത്തിന്,  മന്ത്രിയാക്കുമോയെന്ന് ചോദിച്ചാൽ മതി, മന്ത്രിയാകുമോയെന്ന് ചോദിക്കരുതെന്നാണ് താരത്തിൻ്റ മറുപടി.  ഞാൻ നിഷേധിയാവില്ല, തൻറെ  താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Suresh Gopi