കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരിൽ; നായനാരുടെ വീട് സന്ദർശിക്കും

ഉച്ചക്ക് ഒന്നരയ്ക്ക് സിപിഎം നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ കല്യാശേരിയിലെ ശാരദാസ് വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷം, കണ്ണൂർ ബിജെപി നേതാവായിരുന്ന കെ ജി മാരാരുടെ പയ്യാമ്പലത്തെ മാരാർജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും.

author-image
Anagha Rajeev
Updated On
New Update
suresh gopi
Listen to this article
0.75x 1x 1.5x
00:00 / 00:00

കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപി കേരളത്തിലെത്തി. കോഴിക്കോട് എത്തിയ തളി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം  കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും.

ഉച്ചയ്ക്ക് 12 മണിക്ക് മാടായി കാവ് ക്ഷേത്രത്തിലെത്തുന്ന സുരേഷ് ഗോപി ഒരു മണിയോടെ പറശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിലും ദർശനം നടത്തും. ഉച്ചക്ക് ഒന്നരയ്ക്ക് സിപിഎം നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ കല്യാശേരിയിലെ ശാരദാസ് വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷം, കണ്ണൂർ ബിജെപി നേതാവായിരുന്ന കെ ജി മാരാരുടെ പയ്യാമ്പലത്തെ മാരാർജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും.

തുടർന്ന് സുരേഷ് ഗോപി ‌കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് രാജരാജ രാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഗസ്റ്റ്‌ ഹൗസിൽ വിശ്രമിക്കും. പിറ്റേ ദിവസം, മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷം വാടിക്കൽ രാമകൃഷ്ണന്റെ വീടു സന്ദർശിക്കും. പിന്നീട് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം സുരേഷ് ഗോപി തൃശൂരിലേക്ക് മടങ്ങും.

Suresh Gopi