/kalakaumudi/media/media_files/CHdyhmdMpvW5PVZulJsm.jpg)
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ പരാമർശങ്ങൾ ഒരു പിഴവും സംഭവിച്ചിട്ടില്ല. കരുണാകരൻ കോൺഗ്രസിൻറെ പിതാവും കോൺഗ്രസിൻറെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ്. പറഞ്ഞതിനെ തെറ്റായ തരത്തിൽ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്ത് ബിജെപി നേതൃത്വം നൽകിയ സ്വീകരണ പരിപാടിക്ക് ശേഷമുള്ള പ്രതികരണത്തിലാണ് അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ചത്.
മാധ്യമങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ പ്രചരണങ്ങൾ മുഖവിലക്കെടുക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്നാൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ല. പക്ഷേ ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും കേന്ദ്ര സഹമന്ത്രി മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പറഞ്ഞു.