ഉദ്ഘാടനങ്ങൾക്ക് പണം വേണമെന്നും; എംപിയായി വന്ന് ഉദ്ഘാടനം ചെയ്യാൻ സൗകര്യമില്ലെന്നും : സുരേഷ് ​ഗോ​പി

വ്യക്തികൾക്കായിരിക്കില്ല ഇനി താൻ ഈ പണം നൽകുക. കണക്കുകൾ നൽകേണ്ടതുകൊണ്ട് അഞ്ച് മുതൽ എട്ട് ശതമാനംവരെ തുക ശമ്പളത്തിൽനിന്ന് നൽകാനേ കഴിയൂ.

author-image
Anagha Rajeev
New Update
suresh giopi.JPG
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ:  ഉദ്ഘാടനങ്ങൾക്ക് താൻ നടനായി വരുമെന്നും അതിനാൽ പണം വേണമെന്ന് സുരേഷ് ​ഗോ​പി. എംപിയായി വന്ന് ഉദ്ഘാടനം ചെയ്യാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ പൊതു പരിപാടിയിൽ പ്രസം​​ഗിക്കുകയായിരുന്നു സുരേഷ് ​ഗോപി. 

വ്യക്തികൾക്കായിരിക്കില്ല ഇനി താൻ ഈ പണം നൽകുക. കണക്കുകൾ നൽകേണ്ടതുകൊണ്ട് അഞ്ച് മുതൽ എട്ട് ശതമാനംവരെ തുക ശമ്പളത്തിൽനിന്ന് നൽകാനേ കഴിയൂ. അതിനാൽ തന്നെ ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ അതിന് എന്റെ സഹപ്രവർത്തകർ വാങ്ങുന്നതരത്തിൽ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ എന്നും സുരേഷ് ​ഗോപി പറഞ്ഞു.

Suresh Gopi