'പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ  പോരാടി പുതിയ നിയമം കൊണ്ടുവരും'; കരുവന്നൂരിൽ സുരേഷ്​ഗോപി

കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ എന്തുകൊണ്ട് ഹാജരാകുന്നില്ല എന്ന ചോദ്യത്തിന്, ‘ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
suresh-gopi

suresh gopi against k muraleedharans allegation

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃശൂർ:  തൃശൂരിൽ ഇടതുമുന്നണി ബിജെപി ധാരണയുണ്ടെന്ന കോൺ​ഗ്രസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ കെ. മുരളീധരന്റെ ആരോപണത്തിനു മറുപടിയുമായി എൻഡിഎ സ്ഥാനാർഥി സുരേഷ്​ഗോപി. ‘മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാ​ഗ്രഹം ഇരിക്കാൻ പറയണം’ എന്നായിരുന്നു ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ  

ചോദ്യത്തിന്  സുരേഷ്​ഗോപിയുടെ  മറുപടി.കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ എന്തുകൊണ്ട് ഹാജരാകുന്നില്ല എന്ന ചോദ്യത്തിന്, ‘ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.മാത്രമല്ല ഇഡി നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നും കരുവന്നൂരിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂരിലെ ജനതയുടെ പണത്തെ സംബന്ധിച്ച് മാത്രമാണ് തൻെറ ഇടപെടലെന്നും അവരുടെ പണം തിരിച്ചുകിട്ടണമെന്നും പറഞ്ഞ സുരേഷ് ​ഗോപി  പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ ശക്തമായി പോരാടി പുതിയ നിയമം കൊണ്ടുവരുമെന്നും വ്യക്തമാക്കി. തന്റെ മുന്നിൽ മുരളിച്ചേട്ടനും ഇല്ല, കർഷകനും ഇല്ല. സമ്മതിദായകരേ ജനങ്ങലും മാത്രമേ ഉള്ളുവെന്നും സുരേഷ്​ഗോപി വ്യക്തമാക്കി.എന്നാൽ കരുവന്നൂരിലെ ജനതയെ കണ്ണീരിലാഴ്ത്തിയത് ആരാണെന്നും സിപിഎം കള്ളപ്പണം വെളുപ്പിച്ചോ എന്നതടമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

 

Suresh Gopi NDA karuvannur k muraleedharan lok-sabha election 2024