/kalakaumudi/media/media_files/2024/12/03/RFn7JEXcZo8xbNzavjAM.jpg)
സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ മധുവിനെ കാണാന്‍ വീട്ടിലെത്തി. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും ബിജെപി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശ്ശേരി വ്യക്തമാക്കി.വ്യക്തമായി ആലോചിച്ച ശേഷമാണ് ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കി. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ വലുത്. ഇന്ത്യയുടെ വളര്‍ച്ചയും വലുതാണ്. മകന്‍ ഉള്‍പ്പെടെ കുടുംബം തന്നോടൊപ്പം ഉണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും തന്നോടൊപ്പം വന്നിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ നാളെ സംസാരിക്കാമെന്നും മധു പറഞ്ഞു.
ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മധുവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചിരുന്നു.
ഏരിയ സെക്രട്ടറി ആയിരിക്കെ തന്നെ ബിജെപിയുമായി മധു മുല്ലശ്ശേരി അടുത്തിരുന്നുവെന്ന വിവരം കിട്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അടക്കമുള്ളവര്‍ മധുവന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.
തൊട്ടു പിന്നാലെ ബിജെപിയില്‍ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചു. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും ബിജെപിയില്‍ ചേരുന്നുണ്ട്.