വരുമാനമില്ല; സിനിമയിലേക്ക് മടങ്ങാനൊരുങ്ങി സുരേഷ് ഗോപി

സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് രാഷ്ട്രീയ ചരിത്രമാകും. അദ്ദേഹത്തിന്റെ എംപി ഓഫിസ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയില്‍പിടിച്ച് ഇരുത്തുമ്പോഴും ഞാന്‍ പ്രാര്‍ഥിച്ചത് ഏറെ വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെ എന്നാണ്

author-image
Biju
New Update
suresh

കണ്ണൂര്‍: സിനിമയാണു തനിക്കേറെ താല്‍പര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനില്‍ക്കേണ്ടി വന്നതിനാല്‍ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സദാനന്ദന്‍ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെയെന്നാണു പ്രാര്‍ഥിക്കുന്നത്.

'കേരളത്തില്‍ ആദ്യമായി ജനങ്ങള്‍ തിരഞ്ഞെടുത്ത എംപി എന്ന നിലയില്‍ പാര്‍ട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങള്‍ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവര്‍ അപകടത്തിലേക്കു ചാടിക്കുന്നവരാണ്' സുരേഷ് ഗോപി പറഞ്ഞു.

സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് രാഷ്ട്രീയ ചരിത്രമാകും. അദ്ദേഹത്തിന്റെ എംപി ഓഫിസ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയില്‍പിടിച്ച് ഇരുത്തുമ്പോഴും ഞാന്‍ പ്രാര്‍ഥിച്ചത് ഏറെ വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെ എന്നാണ്. ഒരു മന്ത്രിയെ ആ കസേരയിലേക്ക് പിടിച്ചിരുത്താന്‍ ഞാന്‍ എത്തണേ എന്നാണ് പ്രാര്‍ഥന. 

കേരളത്തില്‍നിന്ന് ആദ്യമായി ജനങ്ങള്‍ തിരഞ്ഞെടുത്ത എംപി എന്ന നിലയില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താകാം എന്നെ മന്ത്രിയാക്കിയത്. ഞാന്‍ ആത്മാര്‍ഥമായി പറയുകയാണ്. എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ അത് കേരളത്തില്‍ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്നാണ് വിശ്വാസം. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം.

തന്റെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ലഭിച്ചു. അതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ഒന്നിനെയും വെറുതെ വിടില്ല. പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. ജൂലൈയിലാണ് രാജ്യസഭാംഗമായി സദാനന്ദനെ നിര്‍ദേശിച്ചു രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ്. 1994ല്‍ സിപിഎം ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടിരുന്നു.

Suresh Gopi