/kalakaumudi/media/media_files/wyTzIIrSlm8LEUOvuhI7.jpg)
തൃശൂർ: എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന രീതിയിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തിൽ എൻ.ഡി.എ ഏറെ പ്രതീക്ഷ​ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും.തൃശൂരിൽ 22000ത്തോളം വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്.
വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിലെ വി എസ് സുനിൽ കുമാരായിരുന്നു മുന്നിൽ. എന്നാൽ ഒന്നര മണിക്കുർ പിന്നിട്ടപ്പോൾ സ്ഥിതി​ഗഥികൾ മാറി മറഞ്ഞു. പിന്നീടങ്ങോട്ട് സുരോഷ് ​ഗോപിയുടെ തേരോട്ടമായിരുന്നു. ഒടുവിലെ ലൂഡ് നിലയറിയുമ്പോൾ 20399 ലീഡ് നില. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ശ്രധധേയമായ മണ്ഡലമാണ് തൃശ്ശൂർ. തിരഢ്ഢെടുപ്പ് ചരിത്രത്തിൽ ഒരു പ്രധാനമന്ത്രി 3 ലേറെ തവണ പ്രചാരണത്തിനെത്തിയ മണ്ഡലമാണ് തൃശ്ശൂർ മാത്രമല്ല കേരളത്തിൽ താമര വരിയുമെങ്കിൽ അത് തൃശ്ശൂരായിരിക്കുമെന്ന് പ്രചാീരണമുണ്ടായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളിലും തൃശ്ശൂരിലെ ബിജെപിയുടെ വിജയ സാധ്യത എടുത്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് തവണ മത്സരിച്ചെങ്കിലും രണ്ട് തവണയും പരാചയമായിരുന്നു. എങ്കിലും ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സുരേഷ് ​ഗോപി മത്സരിച്ചത്. ഇലക്ഷൻ പ്രചരണത്തിൻ്റെ വിജയ സാധ്യത മുന്നിൽ കണ്ടാണ് പ്രധാന മന്ത്രിയെ അദ്ദേഹം തൻ്റെ മണ്ഡലത്തിൽ കൊണ്ടു വന്നത്. മാത്രമല്ല സാമുദായിക നേതാക്കനമാരുമായി അദ്ദേഹം നിുന്തരം ചർച്ചകൾ നടത്തിയിരുന്നു.
ഇതിനിടെ തൻ്റെ പ്രചരണത്തിനായി ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നില്ലെന്ന് സുരേഷ്​ഗോപി പരസ്യമായി പറഞ്ഞിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
