/kalakaumudi/media/media_files/2026/02/25/suresh-gopi-2026-02-25-12-46-26.jpeg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് തന്റെ കൂടി ശ്രമഫലമായാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പുസ്തകം എഴുതുകയാണെങ്കില്‍ അതില്‍ ഒരു പ്രധാനപ്പെട്ട പേര് തന്റേതായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എം എസ് മണി അനുസ്മരണവും കലാകൗമുദിയുടെ 50-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1996 മുതല്‍ ഇതിനു വേണ്ടി സമരം ചെയ്യുന്നയാളാണ്. ലീഡര്‍ കരുണാകരന്‍ ഒഴിച്ച് പിന്നീട് വന്ന എല്ലാ മന്ത്രിസഭകളും കാര്യമായിട്ടൊന്നും വിഴിഞ്ഞത്തിന് ചെയ്തിട്ടില്ല. ഇടതുവലതു മുന്നണികള്‍ പരസ്പരം കുറ്റം കണ്ടെത്തുകയായിരുന്നു. ഇതാണ് കേരളത്തില്‍ നടന്നത്. വിഴിഞ്ഞത്തിന് വേണ്ടി ഞാന്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സുരേഷ് ഗോപി പറഞ്ഞു.
2014 മാര്‍ച്ച് 5 ന് ഞാന്‍ എന്റെ നേതാവിനെ, നരേന്ദ്ര മോദിയെ കണ്ടെത്തി. അദ്ദേഹം ഒന്നര വര്‍ഷത്തോളം എന്നെ വിളിച്ചു. ഒടുവില്‍ ഞാന്‍ വഴങ്ങുന്ന ചില വ്യക്തികള്‍ വഴി അപേക്ഷിച്ചിട്ടാണ് ഞാന്‍ കാണാന്‍ പോയത്. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ വച്ച ഡിമാന്‍ഡുകളില്‍ ആദ്യത്തേത് വിഴിഞ്ഞമാണ്. അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ കേരളത്തിന് വിഴിഞ്ഞം പദ്ധതി തരണം, അങ്ങനെ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ അടിമയായിരിക്കും എന്നും ഞാന്‍ പറഞ്ഞു. ഞാന്‍ കേരള ജനതയ്ക്ക് വേണ്ടി ഒരു ഭരണത്തിന് അടിമയായി എന്നു പറയുന്നത് എനിക്ക് പെരുമയാണ്; അഭിമാനമാണ്. സുരേഷ് ഗോപി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
