തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് പരാതി. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. മുനമ്പം വിഷയത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തെക്കുറിച്ചു ചോദിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
മുറിയിലേക്കു വിളിച്ചുവരുത്തിയ മന്ത്രി, തന്നെ ഭീഷണിപ്പെടുത്തിയതായി ചോദ്യമുന്നയിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് പരാതിപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുള്ള മന്ത്രിയുടെ അധിേക്ഷപവും വിരട്ടലും അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് കെ.പി. റജിയും സെക്രട്ടറി സുരേഷ് എടപ്പാളും കുറ്റപ്പെടുത്തി. ഇതിനെതിരേ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കും.