ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി; പാട്ടു പാടി ആരാധന നടത്തി

തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരൻറെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തി സ്വർണ കൊന്ത സമർപ്പിച്ചത്.

author-image
Greeshma Rakesh
Updated On
New Update
suresh-gopi-

suresh gopi visited metropolitan cathedral in thrissur and presented a gold bead

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: ലോക്സഭാ  തെരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെ തൃശൂർ ലൂർദ് മാതാവിൻറെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരൻറെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തി സ്വർണ കൊന്ത സമർപ്പിച്ചത്.തുടർന്ന് പൂമാലയും സമർപ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗർഭ ആരാധാന കേന്ദ്രലേക്ക് പോയി.

തുടർന്ന് അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി.നന്ദിയാൽ പാടുന്നുദൈവമേ എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂർദ് പള്ളിയിലെ സന്ദർശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ചിരുന്നു.

സ്വർണ കിരീടത്തിൻറെ തൂക്കം നോക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉയർന്നത് വിവാദവും ആയിരുന്നു.നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നുമാണ് സ്വർണ കൊന്ത സമർപ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്. ഭക്തിപരമായ നിർവഹണത്തിൻറെ മുദ്രയാണ് സ്വർണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു.

 

thrissur Suresh Gopi metropolitan cathedral gold bead