ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് സുരേഷ്‌ഗോപി

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്  'ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ? നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും കേരളത്തിൽ തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

author-image
Vishnupriya
Updated On
New Update
suresh

സുരേഷ്‌ഗോപി ശാരദ ടീച്ചർക്കൊപ്പം

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: സത്യപ്രതിജ്ഞയ്ക്ക് ശേഷം കേരളത്തിലെത്തിയ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ചു. പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്  'ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ? നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും കേരളത്തിൽ തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

sharadha teacher Suresh Gopi