/kalakaumudi/media/media_files/2025/10/10/suresh-2025-10-10-12-32-27.jpg)
തിരുവനന്തപുരം: നടന്മാരുടെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ആണെന്ന പ്രസ്താവനയുമായി സുരേഷ് ഗോപി. സ്വര്‍ണപ്പാളി വിഷയം മുക്കാനാണ് സിനിമാ നടന്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതെന്നാണ് സുരേഷ് ഗോപിയുടെ പറയുന്നത്.
'സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍ വേണ്ടിയാണോ സിനിമാ രംഗത്തുള്ള രണ്ടുപേരെ വീണ്ടും ത്രാസില്‍ കേറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്? അതിനെ സംബന്ധിച്ച് എന്‍ഐഎ, ഇഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതുകൊണ്ട് കേന്ദ്ര മന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് അതിനെക്കുറിച്ച് പറയാന്‍ പാടില്ല. ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത്', സുരേഷ് ഗോപി പറഞ്ഞു.
ഭൂട്ടാന്‍ വാഹന ഇടപാടുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ വീട്ടില്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്നാണ് സുരേഷ് ഗോപിയുടെ വാദം. ഈ അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോകുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
