/kalakaumudi/media/media_files/2025/07/07/suresd-2025-07-07-14-43-36.jpg)
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. പൂരം അലങ്കോലപ്പെട്ട സംഭവം ബിജെപി പ്രവര്‍ത്തകരാണ് അറിയിച്ചതെന്നാണ് സുരേഷ് ഗോപി അന്വേഷണ സംഘത്തോടു പറഞ്ഞത്. എഡിജിപി എച്ച്.വെങ്കടേഷ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പൂരം വേദിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. ഐപിസി ആക്ട്, മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള ആംബുലന്‍സില്‍, മനുഷ്യനു ജീവഹാനി വരാന്‍ സാധ്യതയുള്ള വിധത്തില്‍ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 34 വകുപ്പുകള്‍, മോട്ടര്‍ വാഹന നിയമത്തിലെ 179, 184, 188, 192 വകുപ്പുകള്‍ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.