ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തൽ ; കേരളത്തിൽ സർവേ വരുന്നു

ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനുള്ള ദേശീയ സർവേയുടെ ഭാഗമായി കേരളത്തിൽ പ്രാഥമിക നടപടികൾ തുടങ്ങി. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടത്തുന്ന രണ്ടാം ദേശീയ സർവേയുടെ(നാഷനൽ ഡ്രഗ് യൂസ് സർവേ) ഭാഗമായാണ് കേരളത്തിലെ നടപടികൾ.

author-image
Asha Nair
New Update
lahari

തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനുള്ള ദേശീയ സർവേയുടെ ഭാഗമായി കേരളത്തിൽ പ്രാഥമിക നടപടികൾ തുടങ്ങി.

സംസ്ഥാനത്ത് നോഡൽ ഓഫീസറായി സാമൂഹിനീതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെയും ഫോക്കൽ പോയിന്റായി സാമൂഹികനീതി വകുപ്പ് അഡിഷനൽ ഡയക്ടറെയും നിയോഗിച്ചു.

കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടത്തുന്ന രണ്ടാം ദേശീയ സർവേയുടെ(നാഷനൽ ഡ്രഗ് യൂസ് സർവേ) ഭാഗമായാണ് കേരളത്തിലെ നടപടികൾ.

2019 ൽ നടത്തിയ ആദ്യ ദേശീയ സർവേക്കുശേഷം  രാജ്യത്ത് ലഹരിഉപയോഗത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ സർവേ നടക്കുന്നത് .  

10 മുതൽ 75 വയസ്‌സുവരെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ലഹരിക്ക് അടിമപ്പെട്ടവരിൽ നിന്നും വിശദാംശങ്ങൾ തേടും. ഇവർക്കുള്ള ചികിത്സാ സംവിധാനങ്ങളിലെ പാളിച്ചകളും ആവശ്യകതകളും കണ്ടെത്തുക എന്നതുകൂടി സർവേ ലക്ഷ്യമിടുന്നുണ്ട്.