/kalakaumudi/media/media_files/2025/12/24/whatsapp-i-2025-12-24-19-30-08.jpeg)
കോഴിക്കോട്: ലോക ട്രോമ ദിനത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള അപകടങ്ങളില്‍ നിന്നും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ നിന്ന് തങ്ങളുടെ ജീവിതത്തെ തിരിച്ചുപിടിച്ചവരുടെ 'അതിജീവന'സംഗമം നടന്നു . ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നാളുകളില്‍ക്കൂടി കടന്നുപോയവര്‍ അവരുടെ അതിജീവന യാത്രയിലെ മുഖ്യപങ്ക് വഹിച്ച ഇടത്തില്‍ ഒരുമിച്ച് കൂടിയത് നവ്യാനുഭവമായിരുന്നു. ആത്മവിശ്വാസവും, സൗഹൃദവും അതിലുപരി അതിജീവനത്തിന്റെ ഒട്ടേറെ കഥകളും നിറഞ്ഞ വേദിയുടെ ഉദ്ഘാടനം അപകടത്തെ അതിജീവിച്ചവര്‍ ഒരുമിച്ച് നിര്‍വ്വഹിച്ചു .
ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അപകടങ്ങള്‍ എങ്ങനെ നേരിടണമെന്ന അവബോധം സൃഷ്ടിക്കുന്നതിനും, അപകടം മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കാനും ഇത്തരം വേദികള്‍ സഹായകരമാകുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിന് ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ.എബ്രഹാം മാമന്‍, ഡോ. നൗഫല്‍ ബഷീര്‍,ഡോ.രാധേഷ് നമ്പ്യാര്‍, ഡോ.വിനീത് ചന്ദ്രന്‍, ഡോ.സെബിന്‍ വി തോമസ്,ഡോ.വിനോദ്,ഡോ.വിശാല്‍, ഡോ. റോഷന്‍ സ്‌നേഹിത്, ഡോ. ബിനേഷ്,ഡോ.മിഥുന്‍,ഡോ. മിഥ്‌ലേഷ്, ഡോ.ലിജാസ് , ഡോ.ദീപക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
